കുവൈത്തിലെ മൊബൈല്‍ നമ്പറുകളില്‍ മാറ്റം വരുന്നു
കുവൈത്ത് സിറ്റി :
കുവൈത്തിൽ നാലില്‍ ആരംഭിക്കുന്ന മൊബൈല്‍ നമ്പറുകള്‍ ഉപയോഗിക്കുവാന്‍ വെർച്വൽ മൊബൈൽ നെറ്റ്‌വർക്ക് ഓപ്പറേറ്റർമാര്‍ക്ക് അനുമതി നല്‍കിയതായി കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്ര) അറിയിച്ചു. കുവൈത്തിലെ ഓരോ ടെലികോം കമ്പനിക്കും പത്ത് ലക്ഷം നമ്പറുകള്‍ എന്ന തോതിൽ പുതിയ ശ്രേണിയിൽ 30 ലക്ഷം നമ്പറുകളാണ് ഉപയോഗിക്കുക.ഇതോടെ കുവൈത്തിലെ മൊബൈല്‍ ദാതാക്കളായ സൈന്‍,എസ്.ടി.സി, ഓരിഡോ എന്നീവര്‍ക്ക് 41000000 – 43999999 വരെ നമ്പറുകള്‍ ഉപയോഗിക്കുവാന്‍ സാധിക്കും. നേരത്തെ 9 ആരംഭിക്കുന്ന നമ്പറുകള്‍ സൈന്‍ നെറ്റ്വര്‍ക്കും ആറില്‍ തുടങ്ങുന്ന നമ്പര്‍ ഓരിഡോയും അഞ്ചില്‍ തുടങ്ങുന്ന നമ്പര്‍ എസ്.ടി.സിയുമാണ് ഉപയോഗിച്ചിരുന്നത്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/HGz9pGfJVzQ7ZLmMy2xU2K
Comments (0)