Posted By user Posted On

നാട്ടിലുള്ള പ്രവാസികൾ ഇത് വരെ സമർപ്പിച്ചത് 165,145 വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ:മറ്റ് വിശദാംശങ്ങൾ ഇങ്ങനെ

ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചവരുടെ എണ്ണം 165,145 ആണെന്ന് അധികൃതർ അറിയിച്ചു .ഇതിൽ 144768 സർട്ടിഫിക്കറ്റുകളാണ് ഇത് വരെ പരിശോധിച്ചത് .ഇവയിൽ 91805 ആളുകൾക്ക് അപ്രൂവൽ നൽകിയിട്ടുണ്ട് . 52963 അപേക്ഷകൾ നിരസിച്ചു .കുവൈത്ത് അംഗീകരിക്കാത്ത വാക്‌സിൻ സ്വീകരിച്ചവർ ,സർട്ടിഫിക്കറ്റിൽ ക്യു ആർ കോഡ് അടങ്ങാത്തത് .നൽകിയ വിവരങ്ങൾ അപൂർണ്ണമായത് തുടങ്ങിയ കാരണങ്ങൾ മൂലമാണ് ഇത്രയധികം സർട്ടിഫിക്കറ്റുകൾ നിരസിക്കപ്പെട്ടത് ഇത്തരത്തിൽ നിരസിക്കപ്പെട്ട സർട്ടിഫിക്കറ്റുകാരെ “വാക്സിനേഷൻ ചെയ്യാത്തത്” ആയി കണക്കാക്കുകയും രാജ്യത്തേക്ക് പ്രവേശിപ്പിക്കുകയും ചെയ്യില്ല നിലവിൽ വിദേശത്തുള്ള വാക്‌സിനേഷൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനുള്ള ഓഡിറ്റിംഗ് ടീം
പ്രവർത്തനം ഇരട്ടിയാക്കി വർധിപ്പിച്ചതായും അധികൃതർ വ്യക്തമാക്കി , മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത ഭൂരിഭാഗം സർട്ടിഫിക്കറ്റുകളുടെ ഓഡിറ്റും പൂർത്തിയാക്കിയിട്ടുണ്ട് . ഇന്നലെ(ആഗസ്റ്റ് 15) വരെയുള്ള കണക്കുകൾ പ്രകാരം ഏകദേശം 87.6 ശതമാനം ആളുകളുടെയും പരിശോധന പൂർത്തിയായി.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo

Comments (0)

Leave a Reply

Your email address will not be published. Required fields are marked *